ഐ​​പി​​എ​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് കോ​​ഹ്‌​ലി

മും​​ബൈ: ഐ​​പി​​എ​​ൽ ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു​​വേ​​ണ്ടി 62 പ​​ന്തി​​ൽ 92 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് വി​​രാ​​ട് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ സു​​രേ​​ഷ് റെ​​യ്ന​​യു​​ടെ 4,558 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി ​മ​​റി​​ക​​ട​​ന്ന​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് റെ​​യ്ന​​യു​​ടെ തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തു​​ന്പോ​​ൾ റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കാ​​ൻ കോ​​ഹ്‌​ലി​​ക്ക് 31 റ​​ണ്‍​സ്കൂ​​ടി മ​​തി​​യാ​​യി​​രു​​ന്നു. മും​​ബൈ​​ക്കെ​​തി​​രാ​​യ ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ കോ​​ഹ്‌​ലി 4,619 ​റ​​ണ്‍​സി​​ലെ​​ത്തി. 4,345 റ​​ണ്‍​സ് എ​​ടു​​ത്ത രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​ത്.

 

Related posts