മുംബൈ: ഐപിഎല്‍ താര ലേലത്തിനായി ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കളിക്കാരുടെ അന്തിമപട്ടികയിൽ ഇടം പിടിച്ചില്ല.
ഒത്തുകളി വിവാദത്തിൽ ഏഴു വർഷത്തെ വിലക്കു മറികടന്ന് കഴിഞ്ഞ വർഷം കേരളത്തിനു വേണ്ടി ശ്രീ മൈതാനത്തിറങ്ങി വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു.
പുതിയ ഐപിഎൽ സീസണിൽ ലക്നോ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
ഐപിഎൽ മത്സരത്തിലെ ഒത്തുകളിയുടെ പേരിൽ 2013 ഓഗസ്റ്റിലാണു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കു കൽപിച്ചത്. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2018ൽ സുപ്രീം കോടതി നിർദേശപ്രകാരം വിലക്കിന്റെ കാലാവധി ബിസിസിഐ ഏഴു വർഷമായി ചുരുക്കി.