ഹൈദരാബാദ്: ഐപിഎലിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ മാജിക് തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ചെറിയ സ്കോർ പ്രതിരോധിച്ച് സണ്‍റൈസേഴ്സ് ജയം നേടി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍ റൈസേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 13 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജപുട്ടാണ് സണ്‍ റൈസേഴ്സിനെ ചുരുട്ടിക്കെട്ടിയത്.
തുടർന്ന് റഷീദ് ഖാനും (19 റണ്‍സിനു മൂന്ന് വിക്കറ്റ്), ഷക്കീബ് അൽ ഹസനും (18 റണ്‍സിനു രണ്ട് വിക്കറ്റ്), സന്ദീപ് ശർമയും (17 റണ്‍സിനു രണ്ട് വിക്കറ്റ്), ബേസിൽ തന്പിയും (14 റണ്‍സിനു രണ്ട് വിക്കറ്റ്) തീപ്പൊരു ബൗളിംഗ് നടത്തിയപ്പോൾ പഞ്ചാബ് കിംഗ്സ് ഇലവൻ 19.2 ഓവറിൽ 119നു പുറത്ത്, സണ്‍ റൈസേഴ്സിനു 13 റണ്‍സ് ജയവും.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൂപ്പർ കിംഗ്സ് 6 5 1 0 10കിംഗ്സ് ഇലവൻ 7 5 2 0 10സൺ റൈസേഴ്സ് 7 5 2 0 10നൈറ്റ് റൈഡേഴ്സ് 6 3 3 0 6രാജസ്ഥാൻ റോയൽസ് 6 3 3 0 6റോയൽ ചലഞ്ചേഴ്സ് 6 2 4 0 4മുംബൈ ഇന്ത്യൻസ് 6 1 5 0 2ഡെയർ ഡെവിൾസ് 6 1 5 0 2
മനീഷ് പാണ്ഡെയും (51 പന്തിൽ 54 റണ്‍സ്) ഷക്കീബ് അൽ ഹസനും (29 പന്തിൽ 28 റണ്‍സ്) പൊരുതിയാണ് ഹൈദരാബാ ദിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 21 റണ്‍സ് എടുത്ത് യൂസഫ് പഠാനാണ് പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റിൽ കെ.എൽ. രാഹുലും (26 പന്തിൽ 32 റണ്‍സ്) ക്രിസ് ഗെയ്ലും (22 പന്തിൽ 23 റണ്‍സ്) ചേർന്ന് 55 റണ്‍സ് നേടി. രാഹുലിനെ ബൗൾഡാക്കി റഷീദ് ഖാനും ഗെയ്ലിനെ പുറത്താക്കി ബേസിൽ തന്പിയും സണ്‍ റൈസേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.