8.40 കോടി രൂപയ്ക്ക് ഐപിഎൽ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയ തമിഴ്നാട്ടിൽനിന്നുള്ള താരോദയമായ വരുണ്‍ ചക്രവർത്തി അറിയപ്പെടുന്നത് ‘മിസ്റ്ററി സ്പിന്നർ’ എന്ന്. 13-ാം വയസിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളി തുടങ്ങിയെങ്കിലും കോളജിലെത്തിയതോടെ മൈതാനത്തോട് വിടപറഞ്ഞു.
ചെന്നൈയിലെ എസ്ആർഎം സർവകലാശാലയിൽ ആർകിടെക്ചർ പഠനത്തിനുശേഷം രണ്ടു വർഷം ജോലി ചെയ്തു. തുടർന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നാട്ടിലെ കളിക്കിടെ പരിക്കുമൂലം പേസ് ബൗളിംഗ് സാധ്യമാകാതെവന്നതോടെ സ്പിന്നിലേക്ക് തിരിഞ്ഞു. പരിക്കിൽനിന്ന് രക്ഷപ്പെടാൻ സ്പിന്നറായി മാറിയ വരുണ്‍ ഏഴോളം വ്യത്യസ്ത രീതികളിൽ പന്തെറിയും.
2019 സീസണ് ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനായുള്ള കളിക്കാരുടെ ലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് വരുണിനാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപത്തിൽനിന്നാണ് വരുണിനെ പഞ്ചാബ് 8.40 കോടിക്ക് സ്വന്തമാക്കിയത്.