കോ​ൽ​ക്ക​ത്ത​യ്ക്കു മിന്നും ജയം

ജ​​യ്പു​​ർ: ഐ​​പി​​എ​​ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ രാ​​ജ​​സ്ഥാ​​ന് 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 160 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 18.5 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ കോ​​ൽ​​ത്ത​​ക്ക 163 റ​​ണ്‍​സ് നേ​​ടി ജ​​യ​​ത്തി​​ലെ​​ത്തി.

ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ സ​​ഞ്ജു വി. ​​സാം​​സ​​ണി​​ന് ഇ​​ന്ന​​ലെ കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഏ​​ഴ് റ​​ണ്‍​സ് എ​​ടു​​ത്ത് സ​​ഞ്ജു മ​​ട​​ങ്ങി. ഡാ​​ർ​​സി ഷോ​​ർ​​ട്ട് (43 പ​​ന്തി​​ൽ 44 റ​​ണ്‍​സ്) ആണ് രാ​​ജ​​സ്ഥാ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ബെ​​ൻ സ്റ്റോ​​ക്സ് (11 പ​​ന്തി​​ൽ 14 റ​​ണ്‍​സ്) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ ജോ ​​ബ​‌​ട്ട്‌​ല​​ർ (18 പ​​ന്തി​​ൽ 24 റ​​ണ്‍​സ്) ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി റോ​​ബി​​ൻ ഉ​​ത്ത​​പ്പ (36 പ​​ന്തി​​ൽ 48 റ​​ണ്‍​സ്), സു​​നി​​ൽ ന​​രേ​​ൻ (25 പ​​ന്തി​​ൽ 35 റ​​ണ്‍​സ്) ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (23 പ​​ന്തി​​ൽ 42 നോ​​ട്ടൗ​​ട്ട്), നി​​തീ​​ഷ് റാ​​ണ (27 പ​​ന്തി​​ൽ 35 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. ജയത്തോടെ കോൽക്കത്ത പോയി ന്‍റ് പട്ടികയിൽ ഒന്നാമതെത്തി.

Related posts