നൈല്‍സിന്റെ തന്ത്രങ്ങള്‍! ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് പീഡനവും തട്ടിപ്പും; ഇരകളായത് നിരവധി സ്ത്രീകള്‍; കുടുക്കിയത് ബംഗളൂരുവില്‍ താമിക്കുന്ന യുവതി

nilsതൃ​​​ശൂ​​​ർ: ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ ച​​​മ​​​ഞ്ഞ് സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​മ്പ​​​ത്തി​​​ക ശേ​​​ഷി​​​യു​​​ള്ള സ്ത്രീ​​​ക​​​ളെ വ​​​ശീ​​​ക​​​രി​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ചു പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കി​​​യ വി​​​രു​​​ത​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. തൃ​​​ശൂ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ലെ​​​യി​​​നി​​​ൽ മൂ​​​ലം​​​കു​​​ളം ജോ​​​യി​​​യു​​​ടെ മ​​​ക​​​ൻ നൈ​​​ൽ​​​സി​​​നെ​​​യാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന നൈ​​​ൽ​​​സ് ഐ​​​പി​​​എ​​​സ് പ്രൊ​​​ബേ​​​ഷ​​​നി​​​ലാ​​​ണെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് സ്ത്രീ​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ൾ ന​​​ന്നാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഇ​​​യാ​​​ൾ ഫേ​​​സ് ബു​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് സ്ത്രീ​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ല​​​ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ​​​ത്തു പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നു​​​മാ​​​ണു പ​​​രാ​​​തി. പ​​​ല സ്ത്രീ​​​ക​​​ളേ​​​യും ഇ​​​ങ്ങ​​​നെ വ​​​ഞ്ചി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ യു​​​വ​​​തി തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ല സ്ത്രീ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​ഭാ​​​ട ജീ​​​വി​​​തം ന​​​യി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു യു​​വാ​​വ്.

ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​താ​​​യ​​​പ്പോ​​​ൾ പ​​​രാ​​​തി​​​ക്കാ​​​രി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു പ​​​രാ​​​തി ന​​​ല്കി. തു​​​ട​​​ർ​​​ന്നാ​​​ണു കേ​​​സ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റി​​​യ​​​ത്. സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​തി എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ബാ​​​ബു കെ. ​​​തോ​​​മ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡു ചെ​​​യ്തു.

Related posts