തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് പോലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന എൻഐഎ എസ്പിയായി ഡപ്യൂട്ടേഷനിലേക്ക് പോയ ഒഴിവിനെ തുടർന്നാണ് സ്ഥലം മാറ്റം.
അഞ്ച് വർഷക്കാല ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേന എൻഐഎയിലേക്ക് നിയമിക്കപ്പെട്ടത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കമൻഡാന്റ് ഹേമലതയെ എറണാകുളം റൂറൽ എസ്പിയായി നിയമിച്ചു.
തിരുവനന്തപുരം ഡിസിപി വിജയഭാരത റെഡ്ഢിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. സ്പെഷൽ ഓപ്പറേഷൻ വിഭാഗം എസ്പിയായിരുന്ന ടി.
ഫറാഷാണ് പുതിയ തിരുവനന്തപുരം ലോ ആൻഡ് ഓർഡർ ഡിസിപി ടെലിക്കമ്മ്യൂണിക്കേഷൻ എസ്പി. ദീപക് ധൻകറിനെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പിയായി നിയമനം നൽകി.