മരണത്തിലും ജീവിതത്തിലും ഒന്നിച്ച്; ഭാ​ര്യ മ​രി​ച്ച ഉ​ട​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ ആ​ശു​പ​ത്രി​യി​ൽ സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കി

ദി​സ്പു​ർ: ഭാ​ര്യ മ​രി​ച്ച മ​നോ​വി​ഷ​മ​ത്തി​ല്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കി. അ​സം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യ ഷി​ലാ​ദി​ത്യ ചേ​ത്യ (44) യാ​ണ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്. കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച ഭാ​ര്യ​യു​ടെ വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ അ​ഗ​മോ​നി ബാ​ർ​ബ​റു​വ ഗു​വാ​ഹ​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ നെം​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി​യി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ഷി​ലാ​ദി​ത്യ ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി അ​വ​ധി​യെ​ടു​ത്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ഗ​മോ​നി മ​രി​ച്ചു. ഈ​സ​മ​യം, ഷി​ലാ​ദി​ത്യ ചേ​ത്യ ഡോ​ക്ട​ർ​ക്കും ന​ഴ്‌​സി​നു​മൊ​പ്പം മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് ഷി​ലാ​ദി​ത്യ ത​നി​ക്ക് പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ മ​റ്റു​ള്ള​വ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി. 10 മി​നി​റ്റി​നു​ശേ​ഷം മു​റി​യി​ൽ​നി​ന്നു വെ​ടി​ശ​ബ്ദം കേ​ട്ട് ഡോ​ക്ട​റും മ​റ്റും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​യം വെ​ടി​യു​തി​ർ​ത്ത​ത്.

അ​സം കേ​ഡ​റി​ലെ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യ ശി​ലാ​ദി​ത്യ ചേ​തി​യ ഗോ​ലാ​ഘ​ട്ട്, ടി​ൻ​സു​കി​യ, സോ​നി​ത്പൂ​ർ ജി​ല്ല​ക​ളി​ൽ മു​മ്പ് എ​സ്പി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​സം പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍റെ ക​മാ​ൻ​ഡ​ന്‍റും ആ​യി​രു​ന്നി​ട്ടു​ണ്ട്. 2013 മേ​യ് 13നാ​ണ് ഷി​ലാ​ദി​ത്യ​യും അ​ഗ​മോ​നി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്കു മ​ക്ക​ളി​ല്ല.

Related posts

Leave a Comment