ലക്നൗ: ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ് മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക.
ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.