ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം യുദ്ധഭീതി ഉയർത്തുന്നതിനിടെ ഇറാനിൽ ഭൂകമ്പം. ഒക്ടോബർ അഞ്ചിനാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10.45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. ഇത് സ്വാഭാവിക ഭൂകന്പമല്ലെന്നും ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണെന്നും സംശയമുയരുന്നുണ്ട്.
12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനുനേരേ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.