ന്യൂയോർക്ക്: സിറിയയിലെ എംബസി ആക്രമണത്തിന്റെ പേരിൽ ഇസ്രയേലിനെതിരേ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരേ കൂടുതൽ ഉപരോധവുമായി അമേരിക്കയും ബ്രിട്ടനും.
ഡ്രോണുകൾക്കായി എൻജിനുകൾ നിർമിക്കുന്ന 16 പേർക്കും രണ്ടു സ്ഥാപനങ്ങൾക്കുമെതിരേയാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ഡ്രോൺ, മിസൈൽ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവരുൾപ്പെടെ ഏഴു വ്യക്തികൾക്കും ആറു സ്ഥാപനങ്ങൾക്കുമെതിരേയാണ് ഉപരോധം. ആസ്തികൾ മരവിപ്പിച്ച ബ്രിട്ടൻ യാത്രാനിരോധനവും ഏർപ്പെടുത്തി.
ഏറെക്കാലം മുന്പുതന്നെ നിരവധി ഉപരോധങ്ങൾ ഇരു രാജ്യങ്ങളും ഇറാനെതിരേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിനെതിരേ ലോകരാജ്യങ്ങളും രാജ്യാന്തര സമൂഹവും പ്രതികരിക്കണമെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു.