ടെഹ്റാൻ: ഭരണകൂടത്തെ വിമർശിച്ച് ഇസ്രായേൽ ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ ഇറാൻ എഴുത്തുകാരനും ഇലസട്രേറ്ററുമായ മെഹ്ദി ബഹ്മാന് വധശിക്ഷ.
ഇതോടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോടനുബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 11 ആയി.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തോടനുബന്ധിച്ചായിരുന്നു ഭരണകൂടത്തെ നിശിതമായി വിമർശിച്ച് ബഹ്മാൻ അഭിമുഖം നൽകിയത്. പിന്നാലെ അറസ്റ്റിലായി.
ഇറാനും ഇസ്രായേലും തമ്മിൽ സമാധാനം നിലനിൽക്കേണ്ടത് ആവശ്യമാണെന്നും മെഹ്ദി അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.