സ​ഞ്ജു പു​റ​ത്ത്, ഇ​ഷാ​ൻ കി​ഷാ​ൻ അ​ക​ത്ത് ; ഇ​റാ​നി ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ

മും​ബൈ: ഇ​റാ​നി ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ര​ഞ്ജി ട്രോ​ഫി ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ​യാ​ണ് ഇ​റാ​നി ട്രോ​ഫി​യി​ൽ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

ദു​ലീ​പ് ട്രോ​ഫി​യി​ൽ ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി സെ​ഞ്ചു​റി​യ​ട​ക്കം സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​നു റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം, ദു​ലീ​പ് ട്രോ​ഫി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ഇ​ഷാ​ൻ കി​ഷ​ൻ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​ലു​ൾ​പ്പെ​ട്ടു.

ദു​ലീ​പ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ സി ​ടീം ക്യാ​പ്റ്റ​നാ​യി​രു​ന്ന ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക്യാ​പ്റ്റ​ൻ. അ​ഭി​മ​ന്യു ഈ​ശ്വ​ര​നാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ല​ക്നൗ​വി​ൽ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് ഇ​റാ​നി ട്രോ​ഫി ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ടം.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ളാ​യ യാ​ഷ് ദ​യാ​ൽ, ധ്രു​വ് ജു​റെ​ൽ എ​ന്നി​വ​രെ​യും റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​വ​ർ​ക്ക് ഇ​ട​മി​ല്ലെ​ങ്കി​ൽ ഇ​റാ​നി ട്രോ​ഫി​യി​ൽ ക​ളി​ക്കും.

മും​ബൈ​യു​ടെ സം​ഘ​ത്തി​ൽ സ​ർ​ഫ​റാ​സ് ഖാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ സ​ർ​ഫ​റാ​സ് ഇ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​വും ഇ​റാ​നി ട്രോ​ഫി ക​ളി​ച്ചേ​ക്കും. അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് മും​ബൈ​യു​ടെ ക്യാ​പ്റ്റ​ൻ.

Related posts

Leave a Comment