ഇറാഖില് വിവാഹ ചടങ്ങിനിടെ തീപിടുത്തം. വടക്കന് നിനവേ പ്രവിശ്യയിലെ അല് ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം.
തീപിടുത്തത്തിൽ 113 മരണം. 150 ലേറെ പേര്ക്ക് പരുക്ക്. വിവാഹ ആഘോഷച്ചടങ്ങുകള്ക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപടരുകയായിരുന്നു എന്നാണ് നിഗമനം.
വരനും വധുവും ഉള്പ്പെടെ അപകടത്തില് മരിച്ചെന്ന് സൂചന. നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില് പങ്കെടുക്കാനെത്തിയത്.
പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേര്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാന് സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.