ഇരിട്ടി: ഇരിട്ടിയില്‍ നിന്ന് യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ യുവതിയെ ബംഗളരുവില്‍ നിന്ന് കണ്ടെത്തി. കൂട്ട് പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതി ഓടി രക്ഷപെട്ടു.
എസ്ഡിപിഐ പ്രാദേശിക നേതാവായ ആസിഫ് എന്ന ആച്ചി ഓടി രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു. വിവാഹ സ്ഥലത്തുനിന്ന് യുവതിയെ കാറില്‍ കയറ്റി തട്ടികൊണ്ട് പോകുകയായിരുന്നു.
മുഖ്യപ്രതിയായ ആസിഫിന്റെ സഹായി മട്ടന്നൂര്‍ സ്വദേശി സമദിനെയാണ് ഇരിട്ടി എസ്ഐ ദിനേശന് കോതേരി അറസ്റ്റ് ചെയ്തതത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
സമദിനെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും.