കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ഉണ്ട് എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. നല്ല അവസരങ്ങള്‍ക്കുവേണ്ടി കൂടെകിടന്നുകൊടുക്കണമെന്ന് സംവിധായകരും നിര്മ്മാതാക്കളുമുള്പ്പെടെയുള്ളവര് ആവശ്യപ്പെട്ടെന്നായിരുന്നു അത്. പലരുടെയും വെളിപ്പെടുത്തലുകള്‍ ഏറെ വിവാദമാവുകയും ചെയ്തിരുന്നു. മീറ്റൂ കാമ്പയിനിലൂടെയും നിരവധിയാളുകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സിനിമാരംഗത്ത് അഭിനേതാക്കള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി ഒരു നടന് രംഗത്തെത്തുന്നത്. ബോളിവുഡ് താരം ഇര്ഫാന് ഖാനാണ് സിനിമാലോകത്ത് അരങ്ങേറുന്ന ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ട്, നടിമാര്‍ക്കും നടന്മാര്ക്കും പിന്തുണ പ്രഖ്യാപിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായി ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ താല്പര്യമില്ലാത്തതിനാല് അതിനെ ഗൗരവമായി പരിഗണിക്കാറില്ലെന്നും താരം വ്യക്തമാക്കി. സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നതിനായി കൂടെക്കിടക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നിരിക്കും. താരങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. യെസ് ഓര് നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവാറുണ്ട്. കൂടുതല്‍ ഭീഷണി നേരിടുന്നത് സ്ത്രീകളാണ്.
ലൈംഗികമായി ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളോട് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും അദ്ദേഹം പറയുന്നു. കാസ്റ്റിംഗ് കൗച്ചിന് താനും ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. വല്ലാത്തൊരു അവസ്ഥയാണ് അത്. പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ജോലിക്ക് വേണ്ടിയെന്ന തരത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. അടുത്ത സുഹൃത്തുക്കള്‍ വരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി തന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ യെസ് ഓര് നോ തീരുമാനിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്.