വിവാദമായ 2008ലെ സിഡ്നി ടെസ്റ്റില്‍ തനിക്ക് പിഴവ് സംഭവിച്ചതായി മുന്‍ അന്താരാഷ്ട്ര അംപയര്‍ സ്റ്റീവ് ബക്നര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ട ആ മത്സരത്തില്‍ താന്‍ രണ്ട് പിശകുകള്‍ വരുത്തിയെന്നാണ് ബക്ക്നര്‍ സമ്മതിച്ചത്.
എന്നാല്‍ രണ്ടല്ല മത്സരത്തില്‍ അമ്പയര്‍ ഏഴ് പിഴവുകളാണ് വരുത്തിയതെന്ന് അന്നത്തെ ടീമിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പത്താന് പറഞ്ഞു.
”ഈ സിഡ്നി ടെസ്റ്റ് മത്സരം, അവിടെ ഒരു തെറ്റ് മാത്രമല്ല. ഞങ്ങളുടെ ഗെയിമിനെ ബാധിച്ച ഏകദേശം ഏഴ് പിഴവുകള്‍ അവിടയുണ്ടായി.
ആന്‍ഡ്രൂ സൈമണ്ട്സ് കളിക്കുന്നതിലുള്ള തെറ്റുകള്‍ ഉണ്ടായിരുന്നു, അദ്ദേഹം ഏകദേശം മൂന്ന് തവണ പുറത്തായിരുന്നു, പക്ഷേ അമ്പയര്‍ അദ്ദേഹത്തെ പുറത്താക്കിയില്ല,” പത്താന് പറഞ്ഞു. ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പത്താന്.
”മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു സൈമണ്ട്സ്, ഞങ്ങള്‍ 122 റണ്‍സിന് തോറ്റു. ആന്‍ഡ്രൂ സൈമണ്ട്സിനെതിരായ ഒരു തീരുമാനം എങ്കിലും തിരുത്തിയിരുന്നുള്ളൂവെങ്കില് ഞങ്ങള്‍ ആ കളി എളുപ്പത്തില്‍ ജയിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കഴിഞ്ഞ് പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവം എന്ന നിലയില്‍ ടെസ്റ്റ് ഓര്‍മിക്കപ്പെടുന്നു അമ്പയര്‍മാര്‍ക്ക് ഇഷ്ടമുള്ളത് പറയാന്‍ കഴിയും എന്നാല്‍ അമ്പയറുടെ പിശകുകളാല്‍ മത്സരങ്ങളുടെ വിധി തീരുമാനിക്കുന്നത് വളരെ അപൂര്‍വമാണെന്ന് പത്താന് പറഞ്ഞു. മത്സരത്തില്‍ 122 റണ്‍സിനാണ് ഇന്ത്യ തോറ്റത്.