വ​ന്‍​കു​ട​ലി​ല്‍ അ​ണു​ബാ​ധ! നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ന്‍ ധീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യിരുന്നു അന്ത്യം

മും​ബൈ: ബോ​ളി​വു​ഡ് താ​രം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ന്‍ ധീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യിരുന്നു അന്ത്യം.

വ​ന്‍​കു​ട​ലി​ല്‍ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഇ​ര്‍​ഫാ​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യിരുന്നു.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ര്‍​ഫാ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2018ല്‍ ​ഇ​ര്‍​ഫാ​ന് ന്യൂ​റോ എ​ന്‍​ഡോ​ക്രൈ​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​തി​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹം വി​ദേ​ശ​ത്താ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ദ്ദേ​ഹം സി​നി​മാ​രം​ഗ​ത്തും സ​ജീ​വ​മ​ല്ല.

Related posts

Leave a Comment