കാൻസർ ബാധിതനായതിനെ തുടർന്ന് നടൻ ഇർഫാൻ ഖാൻ ലണ്ടനിൽ ഏറെ നാളുകളായി ചികിത്സയിരുന്നു. ഇപ്പോഴിത ചികിത്സ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ താരം വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 22ന് ഹിന്ദി മീഡിയം 2വിന്റെ ചിത്രീകരണത്തിന് താരം എത്തും. 2017ൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കാൻസർ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് താരം ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിച്ചത്.