പുതുക്കാട്: ഇറീഡിയമെന്നു പറഞ്ഞ് മറ്റൊരു ലോഹം നല്കി ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് പോലീസിന്റെ പിടിയിലായ ബാലകൃഷ്ണമേനോന്റ മണ്ണംപേട്ടയിലെ വാടക വീട്ടിൽ പോലീസ് പരിശോധന നടത്തി. പ്രതിയുടെ പേരിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പോലീസുമായി ചേർന്നായിരുന്നു പരിശോധന. പ്രതി പല മേൽവിലാസങ്ങളിലായി മാറിമാറി താമസിച്ചതിന്റെ രേഖകൾ പരിശോധനയിൽ കണ്ടടുത്തു.
ഡൽഹി, കൊല്ലം, പീരുമേട്, പത്തനംതിട്ട എന്നിവിടങ്ങളിൽ താമസിച്ച് നടത്തിയ കാരാറുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. നിരവധിപേരുടെ ബയോഡാറ്റകളും കണ്ടെടുത്തു. രത്നങ്ങളുടേയും വിലയേറിയ ലോഹങ്ങളുടേയും ഗുണനിലവാരമറിയാനുള്ള പരിശോധന സർട്ടിഫിക്കറ്റും ഇയാളുടെ വീട്ടിൽ നിന്നു ലഭിച്ചു.