പല തരത്തിലുള്ള വീഡിയോ ഇന്ന് വൈറലാകാറുണ്ട്. എന്ത് എങ്ങനെ വൈറലാകാമെന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വൈറൽ യുഗമെന്നു പോലും അറിയപ്പെടുന്ന കാലം വിദൂരമല്ല. അത്തരത്തിൽ വൈറലാകുന്ന വീഡിയോകൾ ചിലത് നമ്മെ ചിരിപ്പിക്കും. ചിലത് കരയിക്കും. മറ്റ് ചിലതാകട്ടെ നമ്മെ ചിന്തിപ്പിക്കും.
ഇപ്പോഴിതാ ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഭക്ഷണം എല്ലാവരും ഉണ്ടാക്കുന്നതല്ലേ, അതിലെന്താണ് ഇത്ര പുതുമ എന്ന് ചിന്തിക്കുന്നുണ്ടാകും. നമ്മൾ കൊടുക്കുന്ന ഭക്ഷണം ഏറെ വൃത്തിയോടെയും ശുദ്ധമായും വേണം ഭോജിക്കുന്നവനു പകർന്നു കൊടുക്കാൻ. വൃത്തി ഹീനമായി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ ആണിത്.
തെരുവോരത്ത് നിന്നും ഇമർതി ഉണ്ടാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു തരത്തിലുള്ള മധുര പലഹാരമാണ് ഇർമതി. കാഴ്ചയിൽ ജിലേബിയോട് സാമ്യം തോന്നുമെങ്കിലും ജിലേബിയേക്കാൾ വലിപ്പമുണ്ട് ഇതിന്.
ഇമർതി ഓഫ് പാറ്റ്ന എന്ന തലക്കെട്ടോടെ ഫുഡി_ഇൻകാർനേറ്റ് എന്ന ഇൻസ്റ്റാഗ്രാം വ്ളോഗറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അടുപ്പ് തയ്യാറാക്കുന്നതു മുതൽ ഇർമതി പാകം ചെയ്ത് കഴിക്കുന്നതുവരെയുള്ള വീഡിയോ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇർമതിക്കുള്ള മാവ് തയ്യാറാക്കുന്ന സമയത്ത് പാചകക്കാരൻ കൈയിൽ ഗ്ലൗസ് ധരിച്ചിട്ടില്ല. തീരെ വൃത്തി ഇല്ലാതെയാണ് അയാൾ മാവ് കുഴക്കുന്നത്.
മാവ് കുഴക്കുന്ന സമയം അയാളുടെ കൈയിൽ പറ്റിപ്പിടിച്ച മാവ് സ്പൂൺ ഉപയോഗിച്ച് വടിച്ച് മാവിലേക്ക് തന്നെ ഇടുന്നതു കണ്ടാൻ അറപ്പും വെറുപ്പും തോന്നും. എന്നിട്ടും ഭക്ഷണം തയാറാക്കി കഴിഞ്ഞ് അത് ആർത്തിയോടെ കഴിക്കാൻ പണം മുടക്കുന്ന ആളുകളോട് ആർക്കായാലും സഹതാപം തോന്നും. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.