ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ആകാശത്തുവച്ച് കത്തിയമരുന്നതിന്റെ രഹസ്യം എന്ത് ? അറിയാം ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന കിടിലന്‍ ഐറ്റത്തെ…

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്.

പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഒറ്റയടിക്ക് നൂറും ഇരുന്നൂറും മിസൈലുകളാണ് ഇസ്രയിലിലേക്ക് തുടുത്തുവിടുന്നത്. എന്നാലും ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല, മറിച്ച് ഇസ്രയേല്‍ ഒരു റോക്കറ്റ് അങ്ങോട്ട് അയച്ചുകഴിഞ്ഞാല്‍ പലസ്തീനില്‍ നിരവധിപ്പേര്‍ മരിക്കുകയും ചെയ്യുന്നു.

എന്താണ് ഇതിന്റെ കാരണം ? ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഗാസയില്‍ നിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്രയധികം മിസൈലുകള്‍ വിക്ഷേപിച്ചിട്ടും ഇസ്രയേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല, പാഞ്ഞുവരുന്ന മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നശിപ്പിക്കുന്നു. എന്താണ് ഇതിനുകാരണം? പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന് ഇവിടെ തുണയാകുന്നത്.

ഹാമസ് എത്ര മിസൈലുകള്‍ അയച്ചാലും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി പൊടിച്ചുകളയുന്ന മാര്‍ഗമാണ് ഇസ്രയേലിന്റെ ഈ സംവിധാനം. ഈ വിദ്യയുടെ പേരാണ് അയണ്‍ ഡോം.

എന്താണ് അയണ്‍ ഡോം ?

എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയേണ്‍ ഡോം. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ്.

2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി. ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് അക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത് അയണ്‍ ഡോം വഴിയാണ്.

ലോകത്തിലുള്ളതില്‍വെച്ച് ഏറ്റവും മികച്ച പ്രതിരോധ സംവിധാനമായിരിക്കും ഇതെന്നാണ് പല ആള്‍ക്കാരും വിലയിരുന്നുന്നത്. യു.എസില്‍ നിന്ന് ഇതിന് സാങ്കേതിക ധനസഹായവും ലഭിച്ചിട്ടുണ്ട്.

2011-12 കാലഘട്ടത്തിലെ പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടയിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഇസ്രയേല്‍ പരീക്ഷിക്കുന്നത്. മുപ്പത്തയായിരം മുതല്‍ അമ്പതിനായിരം വരെ യുഎസ് ഡോളറാണ് ഇതിന്റെ വില. അമ്പത് മില്ല്യന്‍ യുഎസ് ഡോളര്‍ വരും ഇതിന്റെ ഒരു ബാറ്ററിയുടെ വില.

പ്രവര്‍ത്തനരീതി

റഡാറുകള്‍,നിയന്ത്രണ കേന്ദ്രം,മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.

Related posts

Leave a Comment