ഇരുമ്പ് കോഫി ഹൗസ്! ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മസാലദോശ കഴിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ഇരുമ്പുകഷണം കുടുങ്ങി

6666തൃശൂര്‍: മറ്റെല്ലാ ഹോട്ടലുകളില്‍ നി്ന്നും ഇന്ത്യന്‍ കോഫി ഹൗസിനെ വേറിട്ടു നിര്‍ത്തുന്നത് ഭക്ഷണസാധനങ്ങളുടെ ഗുണമേന്മയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നും മസാലദോശ കഴിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ എന്തോ കുടുങ്ങി. കുട്ടിയ്ക്ക ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് തൊണ്ടയില്‍ ഇരുമ്പ് കഷണം തടഞ്ഞിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ഡോ. സജി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഏറെനേരത്തെ പരിശ്രമത്തിനു ശേഷം ഇരുമ്പുകഷണം പുറത്തെടുത്താണ് ജീവന്‍ രക്ഷിച്ചത്.

എടമുട്ടം സ്വദേശി അറുമുഖന്റെ മകനായ പ്ലസ്ടു വിദ്യാര്‍ത്ഥി ഹരിചന്ദിന്റെ തൊണ്ടയിലാണ് ഇരുമ്പുകഷണം കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വല്യമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ഹരിചന്ദ്. മറ്റെവിടെയെങ്കിലും വച്ചായിരുന്നു ഇത്തരമൊരു ആപത്ത് പറ്റിയിരുന്നതെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് എസ്‌ഐ സേതുമാധവന്‍ ഇന്ത്യന്‍ കോഫി ഹൗസിലെത്തി പരിശോധന നടത്തി. എന്തായാലും മെഡിക്കല്‍ കോളജില്‍ ആയത് കോഫിഹൗസ് അധികൃതരുടെ ഭാഗ്യം എന്നേ പറയാനാവൂ.

Related posts