കൊയിലാണ്ടി: ദേശീയ പാതയിൽ ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോൾ റോഡിലെ ടാക്സി സ്റ്റാന്റുവരെ തെറിച്ചു. വൻ അപകടം ഒഴിവായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം ഇന്നു രാവിലെ 7.30 ഓടെയായിരുന്നു സീബ്രാലൈൻ ക്രോസിംഗിൽ വെച്ചാണ് അപകടം.
ക്രോസിംഗിലൂടെ കാൽ നടയാത്രക്കാർ പോകവെ ബ്രേക്ക് ചെയ്തപ്പോൾ ബോഡി മുറിഞ്ഞ് ഇരുമ്പ് റോൾ റോഡിലെക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് സമീപത്ത് ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.
എസ്സാർ സ്റ്റീൽ കമ്പനിയുടെ ഏറണാകുളം ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇരുമ്പ് റോൾ. തുടർന്ന് അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും, ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി.
ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുകളിലെ ബെൽറ്റ് മുറിച്ചുമാറ്റിയാണ് ലോറി നീക്കിയത്. കൊയിലാണ്ടി ഫയർ യൂണിറ്റിലെ ഫയർ സ്റ്റേഷൻ മാസ്റ്റർ പി.കെ.ബാബുവിന്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് യൂണിറ്റ് രക്ഷാപ്രവർത്തനം നടത്തിയത്.