മൂവാറ്റുപുഴ: ഡൽഹി പോലീസ് ഉദ്യോഗസ്ഥനായ മലയാളിക്ക് ഗോവയിൽ നടന്ന അയണ്മാന് 70.3 ചലഞ്ചില്‍ മെഡൽ. പെരുന്പാവൂർ അശമന്നൂര്‍ പുന്നയം മാങ്കുഴ ജോയ് എം. റാഫേല്‍ (49) ആണു ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്.
ഡല്‍ഹി പോലീസ് അസി. സബ് ഇന്‍സ്പെക്ടറായ ജോയ്, 1.9 കിലോമീറ്റര്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21 കിലോമീറ്റര്‍ ഓട്ടം എന്നിവ 6:39:23 മണിക്കൂര്‍കൊണ്ടാണു പൂര്‍ത്തിയാക്കിയത്.
സ്പെയിനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ യോഗ്യതയും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ 1994 ബാച്ചിലെ അംഗമായ ജോയ് മുമ്പ് വേദാന്ത ഡല്‍ഹി ഹാഫ് മാരത്തണ്‍ 2024 ഉള്‍പ്പെടെ വിവിധ ഹാഫ് മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ രണ്ടാര്‍ വെള്ളാങ്കല്‍ ജിന്സിയാണു ഭാര്യ. മക്കൾ: ആഗ്ന, ആന്‍ മരിയ.