നീണ്ട നാളത്തെ പ്രണയം! മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി; ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്

2017_iroom_sharmila

ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തമിഴ്നാട്ടിലെ കൊടൈക്കനാലിൽവച്ച് ലളിതമായ ചടങ്ങിൽ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

നേരത്തേ, പതിനാറ് വർഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശർമിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നത്. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അവർ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.

Related posts