കോവളം: വാക്കു തര്‍ക്കത്തെ തുര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് വെട്ടിപരിക്കേല്പിച്ച സംഘത്തെ പിടികൂടാനെത്തിയ വിഴിഞ്ഞം എസ്ഐ യെയും സംഘത്തിനെയും വെട്ടിപരിക്കേല്പിക്കാന് ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും കഞ്ചാവും പോലീസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വാള് ഉള്‍പ്പടെയുള്ള ആയുധങ്ങളും പോലീസ് പിടികൂടി. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശി ഇന്‍ഷാദാണ് (20) പോലീസ് കസ്റ്റഡിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
തിങ്കളാഴ്ച രാത്രി 11 ഓടെ വിഴിഞ്ഞം പോസ്റ്റാഫീസിന് എതിര് വശത്തെ ഒഴിഞ്ഞപുരയിടത്തില് തമ്പടിച്ചിരുന്ന പ്രതിയും സുഹൃത്തുക്കളും റോഡില്‍ വെച്ച്വെട്ടേറ്റ യുവാക്കളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പിന്തുടര്ന്നെത്തിയ പ്രതിയുടെനേതൃത്വത്തിലുള്ള സംഘം യുവാക്കളുടെ വീടിനടുത്തുള്ള വഴിയില്‍ വെച്ച് മൂന്ന്പേരെയും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. പുല്ലൂര്ക്കോണംസ്വദേശികളായ വിഷ്ണു (23)വിവേക് (19)ശരത് ( 20 ) എന്നിവര്ക്ക്വെട്ടേറ്റത്.ഇവര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം അറിഞ്ഞ് ഇന്നലെ രാവിലെയോടെ പ്രതികളെ അന്വേഷിച്ചെത്തിയ വിഴിഞ്ഞം എസ്ഐ യുടെനേതൃത്വത്തിലുള്ള പോലീസിനെ കസ്റ്റഡിയിലായ പ്രതിയും സുഹൃത്തുംകൊടുവാളുപയോഗിച്ച് വെട്ടി പരിക്കേല്പിക്കാന് ശ്രമിച്ചെങ്കിലും എസ്ഐഅടക്കമുള്ള പോലീസുകാര്‍ കഷ്ടിച്ച് വെട്ട് കൊള്ളാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുന്നതിനിടയില്‍ രണ്ടാമന് ഓടിരക്ഷപ്പെട്ട കസ്റ്റഡിയിലായ പ്രതിയുള്‍പ്പെടെയുള്ളവര്‍ മോഷണമടക്കമുള്ളക്രിമിനല് കേസുകളിലെ പ്രതികളാണെന്നും യുവാക്കളെ ആക്രമിച്ചസംഘത്തിലേതടക്കം അഞ്ചു പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു.