ഒരുമനയൂർ: പാലംകടവ് ഇരുന്പ് പാലം അപകടത്തിൽ ദുരന്തത്തിനു കാത്തുനിൽക്കാതെപുനർ നിർമിക്കണമെന്ന് നാട്ടുകാർ. നടപാതയിലെ ഇരുന്പു ഷീറ്റുകളും, ഗോവണി പടികളും, മറ്റും, തുരുന്പെടുത്ത് ദ്രവിച്ച് യാത്രക്കാർക്ക് ഭീക്ഷണി നേരിടുകയാണ.് ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കനോലി കനാലിനു കുറുകെ അഞ്ചുവർഷം മുന്പാണ് ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ റവന്യൂ വകുപ്പിന്റെ കീഴിൽ പാലം പണിതത്.
അലൈഡ് എഞ്ചിനീയറിംങ്ങ് കന്പനി (ലി) കൊച്ചി (കെൽ) നിർമാണം പൂർത്തീകരിച്ച ഈ പാലം 2012 ഏപ്രിൽ രണ്ടിന് അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. എന്നാൽ ഉദ്ഘാടനശേഷം യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതിനാൽ കാറ്റും മഴയും വെയിലും ഏറ്റ് പാലം തുരുന്പെടുത്ത നിലയിലാണ.് വർഷാവർഷം അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിൽ പാലം ദ്രവിച്ചു കേടുവരില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വലിയ സംഖ്യ ചെലവുവരുന്ന പദ്ധതികളായതിനാൽ തദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒന്നും തന്നെ പാലത്തിന്റെ അറ്റകുറ്റപണികൾക്കു തയാറായില്ല.
അറ്റകുറ്റപണികൾ ആവശ്യപ്പെട്ട് ജനപ്രതിനിധികൾ നിരവധി തവണ കളക്ടർക്കും, റവന്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ്കമ്മിറ്റി ചെയർമാൻ എം.എ. അബൂബക്കർ ഹാജി റവന്യൂവകുപ്പ് മന്ത്രിയെ നേരിട്ടു കണ്ടാണ് നിവേദനം സമർപ്പിച്ചത.് ഒന്പതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ബന്ധപ്പെട്ടവർക്ക് സർക്കാർ അയച്ചതായി പറയുന്നു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ചലനവും ഉണ്ടായിട്ടില്ല.
വിദ്യാർഥികൾ ഉൾപ്പടെ നൂറുകണക്കിനുയാത്രക്കാർ പോകുന്ന ഈ നടപാലം പുഴക്കു നടുവിൽ തൂണിലാതെയാണ് നിർമിച്ചിട്ടുള്ളത.് ഇരുകരയിലെ കോണ്ക്രീറ്റ് തറയിൽ നിന്നും 25 അടി ഉയരത്തിൽ ഫില്ലർപണിതാണ് ഇരുന്പ് പാലം പണിതിട്ടുള്ളത്. സാധാരണ റെയിൽ വണ്ണത്തിലാണ് ഇത്തരം പാലങ്ങളുടെ ഭീമുകൾ സ്ഥാപിച്ച് അതിന്മേൽ ഫ്ലാറ്റ് ഫോം നിർമിക്കുക. എന്നാൽ ഈ പാലത്തിലെ ഫ്ലാറ്റ്ഫോം നിർമിച്ച ഇരുന്പിനു റെയിൽ പാളത്തേക്കാൾ വളരെ കനം കുറഞ്ഞ ഇരുന്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
ദ്രവിച്ചതിനാൽ ആളുകൾ നടക്കുന്പോൾ പാലം ഇളകുന്നതായി പറയുന്നു. ചവിട്ടുപടിയിൽ യാത്രക്കാരുടെ കാൽ കുടുങ്ങാതിരിക്കാൻ മരപലകവച്ചുകെട്ടിയ നിലയാണ.് കഴിഞ്ഞ ആഴ്ച ജില്ലാകളക്ടറുടെ ചേബറിൽ ജില്ലയിലെ തകർച്ച നേരിടുന്നതും, അപകടാവസ്ഥയിലുള്ളതുമായ പാലങ്ങളുടെ അറ്റകുറ്റപണികൾ സംബന്ധിച്ച് ചർച്ച നടന്നിരുന്നു.
രുമനയൂർ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജെ. ചാക്കോ, പി.എം. മുജീബ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. അബൂബക്കർ ഹാജി എന്നിവർ പങ്കെടുത്തിരുന്നു. പാലങ്ങൾ പഞ്ചായത്തുകളോടും ജില്ലാപഞ്ചായത്തിനോടും ഏറ്റെടുക്കാൻ കളക്ടർ നിർദേശിച്ചെങ്കിലും ഭാരിച്ച ചെലവുകൾ വരുന്ന പ്രവർത്തികളായതിനാൽ ബന്ധപ്പെട്ടവർ ഒഴിഞ്ഞു മാറുകയായിരുന്നു.
അവസാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായി സംസാരിച്ചു ഇത്തവണത്തെ അറ്റകുറ്റപണികൾ തീർക്കുന്നത് സംബന്ധിച്ചു ചർച്ചചെയ്യാം എന്ന നിലപാടിൽ പിരിഞ്ഞത്. പാലം അറ്റകുറ്റപണികൾ നടത്താൻ അധികൃതർക്ക് ഒരുദുരന്തം വേണ്ടിവരുമോ കഴിഞ്ഞ ദിവസം ചവറയിൽ ഇരുന്പ് പാലം തകർന്ന് മൂന്നുസ്ത്രീകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് പരിസരവാസികൾ ചൂണ്ടി കാട്ടുന്നത്. ദുരന്തം വരെ കാത്തിരിക്കാതെ സർക്കാർ ഇടപ്പെട്ട് പാലം അടിയന്തിരമായി അറ്റകുറ്റപണികൾനടത്തി പുനർനിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.