വടക്കൻ മൊസാംബിക്കിൽ അരങ്ങേറിയ ഐഎസ് തേർവാഴ്ചയിൽ നിരവധി വീടുകള് അഗ്നിക്ക് ഇരയാക്കി. ഓടി രക്ഷപ്പെടാന് ശ്രമിച്ച ഗ്രാമീണരെയെല്ലാം പിടികൂടി സമീപത്തെ കാല്പ്പന്ത് മൈതാനത്തിലേക്കു കൊണ്ടുപോയി.
അവിടെ വച്ച് ഓരോരുത്തരെയായി കഴുത്തറത്ത് ഇല്ലാതാക്കി. കൂടപ്പിറപ്പുകളുടെ പിടയ്ക്കുന്ന കഴുത്തുകള് ചോരയിൽ കുതിർന്ന മണ്ണില് പതിക്കുന്ന ഓരോ നിമിഷവും ആ നിസഹായരായ ഗ്രാമീണര് പ്രാര്ഥിക്കുകയായിരുന്നു, ഇതെല്ലാം ഒരു ദുസ്വപ്നമാകണമേയെന്ന്. പക്ഷേ, ആ “സ്വപ്നത്തില്”നിന്ന് അവര്ക്കു ഉണരാനായില്ല.
മൃതദേഹങ്ങളോടും
ചേതനയറ്റു വീഴുന്ന ശരീരങ്ങളോടു പോലും ദയവു കാണിക്കാന് ഭീകരര് തയാറായില്ല. മൃതദേഹങ്ങള് അവര് അവിടെ വച്ചുതന്നെ പൈശാചികമായി വെട്ടിമുറിച്ചു.
2017 മുതല് ഈ മേഖലയില് ഇതിനകം തീവ്രവാദികള് രണ്ടായിരത്തിലധികം ആളുകളെ കൊലപ്പെടുത്തിക്കഴിഞ്ഞു. ഭീകര സംഘടനകൾക്കെതിരേ പോരാടുന്ന ലോകരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ഈ ആക്രമണം.
26 രാജ്യങ്ങളിൽ ഐഎസ് ശക്തമായ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു എന്നതാണ് പുതിയ കണക്കുകൾ. ഇതില് ഇന്ത്യയും ഉള്പ്പെടുന്നു എന്നതാണ് ആശങ്കാജനകം.
ഇന്ത്യയില് പ്രവിശ്യ!
2019ല് രാജ്യത്തെ ഐഎസ് തീവ്രവാദ സെല്ലുകളെക്കുറിച്ചു ഗവേഷണം നടത്താന് ഭാരത സര്ക്കാര് ധനസഹായം നല്കിയതായി റിപ്പോര്ട്ടുണ്ട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില് തീവ്രവാദ ധനസഹായം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.
ഇതിനെതിരേയുള്ള എന്ഐഎയുടെ പ്രവര്ത്തന രീതി തീവ്രവാദത്തിനു ലഭിച്ചുകൊണ്ടിരുന്ന ധനസഹായം കുറയാൻ കാരണമായെന്നും മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
എന്നാല്, കഷ്മീരിലെ തര്ക്കം നില്ക്കുന്ന പ്രദേശത്ത് ഐഎസ് ആദ്യമായി ഇന്ത്യയില് ഒരു “പ്രവിശ്യ” സ്ഥാപിച്ചതായി അവകാശപ്പെടുന്നു. ഈ അവകാശവാദത്തിന്റെ ആഴം എത്രയുണ്ടെന്നു വ്യക്തമല്ലെങ്കിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനങ്ങളാണ് നമുക്കു മുന്നിലുള്ളതെന്ന സൂചനയാണിത്.
വരിഞ്ഞു മുറുക്കി
ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനെ ഭീകരപ്രസ്ഥാനങ്ങൾ വരിഞ്ഞുമുറുക്കി എന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന ഭീഷണി. ഏതു നിമിഷവും അതിർത്തിക്ക് അപ്പുറത്തുനിന്നു കടന്നുവരവ് പ്രതീക്ഷിക്കാം.
മുമ്പ് താലിബാന് എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നു പാക്കിസ്ഥാനില് ഉള്ള ഐഎസിന്റെ വാഴ്ച. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ഒക്കെ ഇവ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. ഐഎസ് മധ്യ ഏഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാനിലും താജിക്കിസ്ഥാനിലും ആക്രമണം നടത്താനുള്ള സാധ്യതകളുമുണ്ട്.
(തുടരും)