തിരുവനന്തപുരം: കൊച്ചിയിൽ ഐഎസ് ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. കൊച്ചിയിലെ ഷോപ്പിംഗ് മാളുകൾ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഇൻറലിജൻസ് റിപ്പോർട്ട് പോലീസിനെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
ഐഎസുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പൊലീസിന് ഇൻറലിജൻസ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നെടുന്പാശേരി വിമാനത്താവളം ഉൾപ്പെടെ കൊച്ചിയിലെ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കി.