ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തി ക്ഷയിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിനിടെ ഭീകരര്‍ക്കിടയിലെ സദാചാര പോലീസിന്റെ ജോലികള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. സിറിയയിലെ ദക്ഷിണ ഡമാസ്കസിലെ ഐഎസ് നിയന്ത്രണമുള്ള പട്ടണത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഐഎസിനുള്ളിലെ പോലീസുകാരുടെ ജോലി എന്തൊക്കെയെന്നതിലേക്കു വെളിച്ചംവീശുന്നതാണ് ചിത്രങ്ങള്‍.
മതപരമായ ആചാരങ്ങള്‍ പാലിക്കുക, തങ്ങള്‍ നിര്‍ദേശിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാത്തവരെ ശിക്ഷിക്കുക, മരുന്നുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുക, സദാചാരവിരുദ്ധ ജീവിതം നയിക്കുന്നവരെ ശിക്ഷിക്കുക എന്നീ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. ബഹുനിലകെട്ടിടത്തിന്റെ മുകളില്‍നിന്നു കൈ പിറകില്‍ ബന്ധിച്ച യുവാവിനെ താഴേക്ക് എറിഞ്ഞുകൊല്ലുന്നതാണ് കൂട്ടത്തില്‍ ഭീകരം. സ്വവര്‍ഗരതിക്കാരനെന്ന് മുദ്രകുത്തിയാണ് ഇയാളെ എറിഞ്ഞുകൊല്ലുന്നത്. ഷര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ച പരസ്യം നീക്കം ചെയ്യുന്ന ചിത്രങ്ങളും ഇതിലുണ്ട്. ഐഎസ് തന്നെയാണ് ഇവ പുറത്തുവിട്ടത്. ചിത്രങ്ങള്‍ കാണാം.
സ്വവര്‍ഗരതിക്കാരനെന്നു മുദ്രകുത്തപ്പെട്ട യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വലിച്ചെറിയുന്നു.
നിലത്തുവീണു മരിച്ചനിലയില്‍
പാന്റ്‌സ് കാല്‍പാദത്തോളമുണ്ടോയെന്ന് പരിശോധിക്കുന്ന ഐഎസുകാരന്‍
ദൈവനിന്ദ ആരോപിച്ച് യുവാവിനെ വെടിവച്ചു കൊല്ലുന്നു
ഷര്‍ട്ടില്‍ നിന്നു പരസ്യങ്ങള്‍ നീക്കംചെയ്യുന്ന ഐഎസ് ഭീകരന്‍.