മലയാളത്തിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ആണ് ജയന്. മരണശേഷവും ജയനു ലഭിക്കുന്ന ആരാധന മറ്റൊരു താരത്തിനു അവകാശപ്പെടാനില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടെയിലായ്ണ് ഹെലികോപ്ടറില്‍ നിന്ന് വീണ ജയന് മരിക്കുന്നത്. എന്നാല്‍ അന്നത്തെകാലത്ത് മരണത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു ജയന് മരിച്ചിട്ടില്ലെന്നത്. അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജയന് ഒളിവുജീവിതം നയിക്കുകയായിരുന്നുവെന്നും അമ്മയ്ക്ക് സ്ഥിരമായി കത്തുകളയച്ചിരുന്നുവെന്നും കഥകള്‍ പരന്നിരുന്നു. ശ്ത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയായിരുന്നത്രേ ഈ ഒളിവുജീവിതം. ജയന് ഹെലികോപ്ടറില്‍ നിന്നു വീഴുന്നതിനു ദൃക്സാക്ഷിയായിരുന്ന സഹസംവിധായകന് സോമന് അമ്പാട്ട് ഇതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു.
മദ്രാസില്‍ നിന്നും അല്പം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് ഡയറക്ടര്‍ പി. എന്‍. സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്. അതില്‍ സഹസംവിധായകനായിരുന്നു ഞാന്‍, ഹെലികോപ്റ്ററില്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്ടറില്‍ ചാടിപ്പാടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയന് സ്വാഭാവിതയ്ക്കുവേണ്ടി ഹെലികോപ്ടറില്‍ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലന്‍സ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും.
പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസില്‍ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താന്‍ വളരെ വൈകി.. ആശുപത്രിയില്‍ വേഗമെത്തിയിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നു. കഇഡ വില്‍കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ജയന് മരിച്ചില്ലെന്നും അദേഹം അമേരിക്കയില്‍ ഒളിവുജീവിതം നയിച്ചുവെന്ന പ്രചരണവും സത്യമല്ലെന്നും അമ്പാട്ട് പറയുന്നു.