തിരുവനന്തപുരം: കേരള പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് ഡിജിപി ലോക്നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം വൻ തോതിൽ വർധിക്കുകയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്പെഷല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം ഐഎസ് പിന്തുണയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.