മലയാളം നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതുനേതാവിന്റെ മക്കളെന്ന് ദേശിയ മാധ്യമം. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡിഎന്‍എ എന്ന പത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. ഡിഎന്‍എ ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനിലും വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ കെ. ജയപ്രകാശാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് ഇതിന്റെ പിന്നിലെന്നും ഡിഎന്‍എ വാര്‍ത്ത പറയുന്നു. 50 ലക്ഷം രൂപയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്തിരുന്നതത്രേ.
ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയുടെ നേതാവാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ ഇടപെടലും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ടുപോയത്. അടുത്തിടെ ഷൂട്ടിംഗ് ആവശ്യത്തിനായി നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയുടെ ക്രിമിനല്‍ ബന്ധം മനസിലാക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്ട്ടിന് നടിയുടെ ഡ്രൈവറാകുന്നതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
അതേസമയം, നടിയെ ആക്രമിച്ചതിനു പിന്നില്‍ സൂപ്പര്‍ സ്റ്റാറിന് ബന്ധമില്ലെന്നും എന്നാല്‍ ഒരു നടിയെ സംശയമുണ്ടെന്നും ബന്ധുക്കള്‍ രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു. നടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം വ്യക്തമാക്കി. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.