ചെന്നൈ/ കൊച്ചി: ഐഎസ് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയതെങ്കിലും പികെകെ നേതാവ് രാമലംഗത്തിന്റെ കൊലപാതകത്തിന്റെകൂടി ചുരുൾ അഴിക്കാനാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേരളത്തിൽ സ്ഫോടന പരന്പരകളെ കുറിച്ചു ചിന്തിക്കുന്നതിനു മുന്പു തന്നെ തീവ്രവാദഗ്രൂപ്പുകൾ തമിഴ്നാട്ടിൽ പച്ചപിടിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയിൽ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
എന്നാൽ രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്റെ അടിവേരുകൾ പിഴുതെടുക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാൽ, ഈ കൂട്ടത്തിൽ രാമലംഗത്തിന്റെ കൊലപാതകം തെളിയിക്കാൻ പോപ്പുലർഫ്രണ്ടിന്റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കൻസ്ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവർക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പാലക്കാടുകാരൻ ഐസിസിന്റെ കമാണ്ടറാണെന്നാണ് സംശയം. ഈ പശ്ചാത്തലത്തിലാണ് റിയാസിന്റെ മൊഴിയിലുള്ള ഓരോ വിഷയവും എൻഐഎ പരിശോധിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഹിന്ദുമുന്നണി നേതാവ് രാമലിംഗ വധക്കേസുമായി ബന്ധപ്പെട്ടാണ് നാലുപോപുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടന്നതെന്ന് എൻഐഎയുടെ വെബ്സൈറ്റ് വിശദീകരിച്ചിട്ടുണ്ട്.
രാമലിംഗത്തിന്റെ വീടിനടുത്ത് ചില സംഘടനകൾ മതംമാറ്റം നടത്തിവന്നിരുന്നു. രാമലിംഗം ഇത് ചോദ്യം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണം. വിനായകംപട്ടിയാണ് രാമലിംഗത്തിന്റെ ഗ്രാമം. രാമലിംഗം നേരത്തെ പിഎംകെ ടൗണ് സെക്രട്ടറിയായിരുന്നു. 17 കാരനായ മകനുമൊത്ത് മിനി വാനിൽ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്പോൾ ഒരു വിഭാഗമാൾക്കാർ വാഹനം തടഞ്ഞു രാമലിംഗത്തെ വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. രാമലിംഗത്തെ കൈകൾ അവർ ഛേദിച്ചു. കുംഭകോണം ആശുപത്രിയിലും പിന്നെ തഞ്ചാവൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
കുഭംകോണത്ത് മതപരിവർത്തനത്തെ എതിർത്തതിനാണ് പാട്ടാളി മക്കൾ കക്ഷി നേതാവ് കുടിയായ ഹിന്ദുമുന്നണി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത്. തഞ്ചാവൂരിലെ തിരുഭുവനിൽ കാറ്ററിങ് കോണ്ട്രാക്ടറായിരുന്നു രാമലിംഗം. പിറ്റേന്ന്, രാമലിംഗവും മകനും പതിവുപോലെ കടയിൽ പോയി. അന്ന്, ദൂരെ സ്ഥലത്ത് നിന്നു പന്തലും ഭക്ഷണവും എത്തിച്ചുനൽകാൻ ഓർഡർ ലഭിച്ചതിനാൽ മകൻ ശ്യാംസുന്ദറിനൊപ്പം രാത്രി വൈകിയാണ് വീട്ടിലേക്കു തിരിച്ചത്.
വീട്ടിലെത്താറായപ്പോൾ കാറിലെത്തിയ നാലംഗ സംഘം ഇവരുടെ അശോക് ലയ്ലൻഡ് മിനി ട്രക്ക് തടയുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷം സംഘം ആക്രമിച്ചു. പരിക്കേറ്റ രാമലംഗത്തെ കൊണ്ട് വാഹനത്തിലെത്തി സ്റ്റാർട്ട് ചെയ്യാനൊരുങ്ങുന്പോൾ വലതു കൈക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. രക്തം വാർന്നൊഴുകുന്ന നിലയിൽ മൂന്നു കിലോമീറ്റർ അകലെയുള്ള കുംഭകോണത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസ നിഷേധിച്ചു.
ഗവണ്മെന്റ് ആശുപത്രിയിലേക്ക് പോവാനാണ് അവർ ആവശ്യപ്പെട്ടതെന്നും മകൻ ശ്യാംസുന്ദർ ആരോപിച്ചിരുന്നു. അവിടെയെത്തിച്ചപ്പോൾ 40 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ ആശുപത്രിയിലേക്ക് പോവാൻ പറഞ്ഞു. പക്ഷേ, ആംബുലൻസിൽ വച്ച് തന്നെ രാമലിംഗം മരിച്ചു.
നേരത്തേ ഐ.എസ്. ബന്ധം സംശയിച്ച് തിരുനെൽവേലിയിൽനിന്ന് ശ്രീലങ്കൻ സ്വദേശികളായ മൂന്നുപേരെ എൻഐഎ. ചോദ്യം ചെയ്തിരുന്നു. രണ്ടുപേർക്കു ശ്രീലങ്കൻ പാസ്പോർട്ടും ഇന്ത്യൻ വിസയുമുണ്ട്. ഒരാൾ ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു. മോഷണക്കേസിൽ പ്രതിയായ ഇയാളെ അന്വേഷിച്ചാണു തങ്ങൾ വന്നതെന്നായിരുന്നു മറ്റുള്ളവരുടെ മൊഴി.വരും ദിനങ്ങളിൽ കൂടുതൽ റെയ്ഡുകൾക്കും സാധ്യതയുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.