സായിപല്ലവിയും അമലപോളിന്റെ ആദ്യ ഭര്‍ത്താവും തമ്മില്‍ പ്രണയത്തില്‍, ഇരുവരും പ്രണയത്തിലെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും സിനിമലോകത്ത് കിംവദന്തി, പ്രതികരിക്കാതെ സായിപല്ലവി, നിഷേധിച്ച് വിജയ്
പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ സായി പല്ലവിയുമായി സംവിധായകന് എ.എല്‍. വിജയ് പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍. വിജയ്യുമായി സായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും ചില തമിഴ്-തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
സായി പല്ലവിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണം എന്ന സിനിമ സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. സൂര്യ നായകനാകുന്ന എന്‍ജികെ ആണ് സായ്പല്ലവിയുടെ അടുത്ത ചിത്രം. മലയാളത്തില്‍ ഫഹദ് ഫാസില്‍ ചിത്രം അതിരനിലും സായ് നായികയായി എത്തുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍.വിജയുടെ സംവിധാനത്തില്‍ വാച്ച്മാന്, ദേവി 2 എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്.
പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ് താനെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചു. വിവാഹം കഴിക്കില്ലെന്ന നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള സായി പല്ലവിയെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞിട്ടുള്ളത്.