മലയാള സിനിമയിലെ അതികായരിലൊരാള്‍ കൂടി വിടവാങ്ങി, ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെ മരണം ചെന്നൈയില്‍, കലാസംവിധായകനായെത്തി ജനപ്രിയ സംവിധായകനായ വ്യക്തിത്വം

ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. ഏറെനാളായി ചികിത്സയിലായിരുന്നു. നടി സീമയാണ് ഭാര്യ. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതിരാത്രം, മൃഗയ, ഇന്‍സ്‌പെകര്‍ ബല്‍റാം, അവരുടെ രാവുകള്‍, ഇതാ ഇവിടെ വരെ, ദേവാസുരം, അടിയൊഴുക്കുകള്‍ തുടങ്ങി ഒരുപിടി സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഏകദേശം 150 -ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. അടുത്തിടെ അസുഖബാധിതനായതിനാല്‍ സിനിമയില്‍ സജീവമല്ലായിരുന്നു.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

 

 

 

 

 

Related posts