വിയന്ന: പതിനഞ്ചും പതിനാറും വയസായ ഐഎസ് അനുഭാവികളായ രണ്ടു സ്കൂൾ വിദ്യാർഥികൾ സ്വന്തം ക്ലാസ്മുറിയിൽവച്ച് സഹപാഠികളെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായി.
ഓസ്ട്രിയയിലുള്ള മുഴുവൻ ക്രൈസ്തവരെയും കൊന്നൊടുക്കി ഖാലിഫേറ്റ് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വ്യക്തമായതായി സ്റ്റയർമാർക്ക് സംസ്ഥാനത്തെ ഹൈക്കോടതി വക്താവ് പറഞ്ഞു.
മനുഷ്യരെ തലവെട്ടിക്കൊല്ലുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് ഇവരെ വലയിലാക്കിയത്. ക്ലാസിലുള്ള ക്രൈസ്തവ വിദ്യാർഥികളെ മുഴുവൻ വെടിവയ്ക്കാനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്.
തന്റെ പിതാവിന്റെ അലമാരയിൽനിന്നു തോക്കെടുത്തു നൽകാമെന്ന് ഇവരുടെ സുഹൃത്തായ മറ്റൊരു കുട്ടി സമ്മതിച്ചിരുന്നു. അലമാര തുറക്കാൻ കഴിയാഞ്ഞതിനാലാണ് കൊലപാതകം നടക്കാതെ പോയത്. കുട്ടികൾ തടവുശിക്ഷ അനുഭവിക്കുകയാണിപ്പോൾ.