ബംഗളുരു: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്‌റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്. നഗരത്തില്‍ ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് മെട്രോ സ്‌റ്റേഷനില്‍ നടന്നത്.
സ്റ്റേഷനില്‍ എത്തിയ അസ്വാഭാവികത തോന്നുന്നയാള്‍ ഓടി പോയതാണ് ഇതിന് കാരണം. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഉപകരണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു രക്ഷപ്പെടല്‍. അകത്തേയ്ക്കുള്ള വഴിയില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ ഡിക്ടറ്ററാണ് ഷര്‍ട്ടിനുള്ള ഒളിപ്പിച്ച ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം മറ്റൊരു വാതിലിലൂടേയും ഇയാള്‍ സ്റ്റേഷന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടു. കൈയിലെ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഓടി രക്ഷപ്പെടല്‍. വൈകുന്നേരമാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ മെട്രോ സ്റ്റേഷനിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തലും അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഓടിപ്പോയതെന്ന് തോന്നിക്കുന്നതിന് സമാനമായ ആള്‍ തന്നെ കണ്ടെന്നും പണം നല്‍കിയാല്‍ ഒരു വസ്തു സ്റ്റേഷനുള്ളില്‍ എത്തിക്കാമോ എന്ന് ചോദിച്ചെന്നുമാണ് ഈ വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തില്‍ മെട്രോ ജീവനക്കാരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. യാത്രക്കാര്‍ നല്‍ക്കുന്നതൊന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് അകത്തേക്ക് ആരും കൊണ്ടു പോകരുതെന്നും നിര്‍ദ്ദേശിച്ചു.
ആള്‍ത്തിരക്കുള്ളപ്പോഴായിരുന്നു അജ്ഞാതന്റെ നുഴഞ്ഞുകയറ്റ ശ്രമം. ഇയാളെക്കൂടാതെ ഒന്നിലധികം ചാവേറുകള്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.കേരളത്തിലും ഐസ് സാന്നിധ്യം ശക്തമാണ്. ചെന്നൈയിലും ബംഗളുരുവിലും പ്രവര്‍ത്തനമുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് ബംഗളുരുവിലെ ചാവേര്‍ ആക്രമണ സാധ്യത സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിയുന്നത്. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍ഗോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്മെന്റില്‍ പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ് ബംഗളുരുവിലെ സ്ഫോടന ബന്ധം തിരിച്ചറിയുന്നത്.ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. ലങ്കന്‍ ഭീകരന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കര്‍ എന്നയാളെ അന്വേഷണ സംഘം പിടികൂടുകയും ചെയ്തു. ഇതോടെ അന്വേഷണം ശരിയായ ദിശയിലെത്തി. ഇതോടെയാണ് ബംഗളുരുവിലെ സ്ഫോടന പദ്ധതിയെക്കുറിച്ചും എന്‍ഐഎയ്ക്ക് വിവരംം ലഭിക്കുന്നത്.