തിരുവനന്തപുരം: സംസ്ഥാനത്തെ തീര സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎസ് സാന്നിധ്യം തീരക്കടലിലുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് നിയമസഭയിലെ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറഞ്ഞത്. തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ചു.
ഇന്റലിജൻസ് വിവരങ്ങൾ കോസ്റ്റൽ പോലീസ്, നേവി, കോസ്റ്റുഗാർഡ് എന്നിവരെ അറിയിക്കും. എല്ലാവരേയും കൂട്ടി യോജിപ്പിച്ച് തീര സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.