കണ്ണൂര്‍:അഫ്ഗാനില്‍ കൊല്ലപ്പെട്ട പടന്ന സ്വദേശി ടി.കെ ഹഫീ്സുദ്ദീന് കൊല്ലപ്പെട്ടതെങ്ങനെയെന്നതിന്റെ വിശദവിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചു. അഫ്ഗാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയിലെ തോറബോറയിലെ ഒളിത്താവളത്തില്‍ നിന്നും ആയുധങ്ങളുമായി സുഹൃത്തിനൊപ്പം നീങ്ങുന്നതിനിടയില്‍ അമേരിക്കയുടെ ഡ്രോണിന്റെ കാമറയില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹഫീസിന്റെയും കൂട്ടാളിയുടെയും ശരീരം നാമാവിശേഷമായി.
ഹഫീസിന്റെയൊപ്പം മരണപ്പെട്ടയാള്‍ ഏതു രാജ്യക്കാരനാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മതപരമായ അന്ത്യകര്‍മം പോലും നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തോറബാറ പ്രദേശം ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലാണ്.
ഡ്രോണിന്റെ അതിശക്തമായ കാമറയില്‍ പ്രദേശവാസിയാണോ ഭീകരനാണോ എന്നു വ്യക്തമായി തിരിച്ചറിയാന്‍ കഴിയും.
ആയുധധാരിയാണെങ്കില്‍ നിരീക്ഷണ ക്യാമറയില്‍ കണ്ടയുടന്‍ യു.എസ്. സൈനികര്‍ക്ക് ഏത് കേന്ദ്രത്തില്‍ നിന്നും റിമോട്ട് പ്രവര്‍ത്തിപ്പിച്ച് അവരെ വകവരുത്താന്‍ കഴിയും. ഡ്രോണിന്റെ നോട്ടമെത്തുന്നിടത്തെല്ലാം എതിരാളികളെ അക്രമിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. താലിബാന്റെ വിഘടനത്തിനു ശേഷമാണ് ഐഎസിന് ഈ പ്രദേശങ്ങളില്‍ സ്വാധീനമുണ്ടായത്. പുതിയതായി ഐഎസില്‍ ചേരാനെത്തുന്ന യുവാക്കളുടെ ബേസ്ക്യാമ്പും ഇവിടെയാണ്.
കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഹക്കീമിന്റെ മകനാണ് 24കാരനായ ഹഫീസുദ്ദീന്‍. വിവാഹിതനായ ഇയാള്‍ ഭാര്യയെ നാട്ടിലാക്കിയ ശേഷം ശ്രീലങ്കയിലേക്കെന്നു പറഞ്ഞ് അഫ്ഗാനിലേക്കു കടക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അഫ്ഗാനിലെത്തിയ ഡോ.ഇജാസ് ഭാര്യ റാഫിലയെയും ഒന്നരവയസുള്ള മകനെയും ഒപ്പം കൂട്ടിയിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദുള്‍ റാഷിദ് ഭാര്യ ആയിഷയ്ക്കും രണ്ടു വയസുള്ള മകള്‍ക്കുമൊപ്പമാണ് ഐഎസില്‍ ചേരാന്‍ പോയത്. ഇവരെക്കൂടാതെ ഇജാസിന്റെ സഹോദരന് ഷിയാ്സ്, അഷ്ഹാക്ക്, എളമ്പളച്ചി സ്വദേശി ഫിറോസ് ഖാന്, സാജിദ്, മുര്‍ഷിദ് മുഹമ്മദ് എന്നിവരും ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയവരാണ്. ഇവരില്‍ പലരും ഭാര്യയെയും മക്കളെയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. ഇവരെയൊക്കെ റിക്രൂട്ട് ചെയ്തത് ഇജാസായിരുന്നു. ആടിനെ മേയ്ക്കാനും കൃഷി ചെയ്യാനും യഥാര്‍ഥ ഇസ്ലാമിക ജീവിതം നയിക്കാനുമാണ് നാടുവിട്ടതെന്ന് ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്താന്‍ കഴിയാത്തവര്‍ സ്വന്തം രാജ്യങ്ങളില്‍ ജിഹാദ് നടത്തണമെന്നാണ് ഐഎസ് നേതൃത്വത്തിന്റെ പുതിയ ആഹ്വാനം. മലയാളികളെയും ഇന്ത്യാക്കാരെയും സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മതപണ്ഡിതരുടെ വേഷത്തില്‍ ചിലര്‍ രംഗത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട. യു്ക്തിവാദികളായ മുസ്ലിംങ്ങളാണ് ഇവരുടെ പ്രാഥമിക ലക്ഷ്യം. യഹൂദന്മാരുള്പ്പെടെയുള്ള അന്യമതസ്ഥരെ ഇസ്ലാമിക വല്‍ക്കരിക്കുകയോ കൊല്ലുകയോ ചെയ്യണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു. യുവാക്കളുള്‍പ്പെടെയുള്ള ഇത്തരം പണ്ഡിത വേഷധാരികള്‍ മലബാര്‍ മേഖലയില്‍ പിടിമുറുക്കിയിരിക്കുകയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം.