മൂന്ന് ദിവസം അമ്മയെ പട്ടിണിയ്ക്കിട്ട ശേഷം ഭക്ഷണമായി നല്‍കിയത് ഒരു വയസുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്! ഐഎസ് ഭീകരതയെകുറിച്ച് ഇറാഖി എംപി ചാനലില്‍ വെളിപ്പെടുത്തിയതിതൊക്കെ

nintchdbpict000162884002ഐഎസ് ഭീകരതയുടെ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തായിരിക്കുന്നു. യസീദി സ്ത്രീയെ മൂന്ന് ദിവസം പട്ടിണിയ്ക്കിട്ട ശേഷം ഭക്ഷണമായി നല്‍കിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവര്‍ക്ക് ചോറും കറിയും നല്‍കിയത്. അപ്പോള്‍ അവര്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല, സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താന്‍ ഭക്ഷിച്ചതെന്ന്. ഒരു ഇറാഖി എംപിയാണ് ഐഎസിന്റെ ഈ ക്രൂര പീഡനകഥ പുറത്ത് പറഞ്ഞത്. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ നല്‍കാതെ ലൈംഗിക അടിമയാക്കി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാന്‍ ദാഖില്‍ പറയുന്നു. ന്യൂനപക്ഷമായ യസീദികള്‍ക്ക് നേരെ കൊടിയ പീഡനമാണ് ഐഎസ് തീവ്രവാദികള്‍ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താന്‍ ആരാധകരായാണ് തീവ്രവാദികള്‍ കണക്കാക്കുന്നതും. ആയിരക്കണക്കിന് യസീദികളെ ഇതിന്റെ പേരില്‍ കൊന്നൊടുക്കുന്ന ഇവര്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളായാണ് കണക്കാക്കുന്നത്.

Sex-slave-fed-her-own-baby-son-by-ISIS-butchers-after-they-cooked-the-newborn
ഈജിപ്ഷ്യന്‍ ടിവി ചാനലായ എക്സ്ട്രാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദാഖില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി തന്നെയാണ് ചാനലിലൂടെ ഞെട്ടിയ്ക്കുന്ന സത്യങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ തരാതെ പട്ടിണിക്കിട്ടു. അതിനു ശേഷം ഒരു പ്ലേറ്റ് ചോറും ഇറച്ചിക്കറിയും തന്നു. വിശപ്പുകാരണം മുഴുവനും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തീവ്രവാദികള്‍ ഇവരോട് ക്രൂരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തിന്നത് തന്റെ പക്കല്‍ നിന്നും ഇവര്‍ തട്ടിയെടുത്ത ഒരു വയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ശരീരമാണ് എന്നത്. ഹൃദയം പൊട്ടുന്ന അവസ്ഥയായിരുന്നു അപ്പോഴെന്ന് ദാഖില്‍ പറഞ്ഞു. പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്വന്തം അച്ഛന്റെയും അഞ്ച് സഹോദരിമാരുടെയും മുമ്പില്‍ ബലാത്സംഗം ചെയ്തുകൊന്ന കഥയും ദാഖില്‍ പങ്കുവയ്ക്കുകയുണ്ടായി. ഐഎസിന്റെ പിടിയിലകപ്പെടുന്ന സ്ത്രീകളും കുട്ടികളുമെല്ലാം ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെടുകയാണ് പതിവ്. ചിലപ്പോള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം വിട്ടുകിട്ടണമെങ്കില്‍ പ്രതിഫലം നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ വിളിയ്ക്കും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളേയും ഇത്തരത്തില്‍ ‘വിലകൊടുത്ത്’ വാങ്ങാറുണ്ടെന്നും ദാഖില്‍ പറഞ്ഞു.
Vian_Dakhil_c0-41-640-414_s885x516

Related posts