ഇ​സ്കോ​ണി​നെ നി​രോ​ധി​ക്കാ​തെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്കോ​ട​തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ കൃ​ഷ്ണ കോ​ൺ​ഷ്യ​സി​ന്‍റെ (ഇ​സ്കോ​ൺ) പ്ര​വ​ർ​ത്ത​നം നി​രോ​ധി​ക്കാ​ന്‍ ധാ​ക്ക ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ഹി​ന്ദു​സം​ഘ​ട​ന​യാ​യ ഇ​സ്കോ​ണി​ന്‍റെ നേ​താ​വ് ചി​ന്മ​യ് കൃ​ഷ്ണ​ദാ​സി​നെ ഈ​യാ​ഴ്ച ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

ഹി​ന്ദു നേ​താ​വി​ന്‍റെ അ​നു​യാ​യി​ക​ളും സു​ര​ക്ഷാ സൈ​നി​ക​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഭാ​ഷ​ക​ൻ മ​രി​ച്ചി​രു​ന്നു. ഇ​സ്കോ​ണി​നെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, മ​രി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ സൈ​ഫു​ൾ ഇ​സ്‌​ലാം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്കോ​ണി​നെ​തി​രേ അ​ദ്ദേ​ഹം ചി​ല പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ൾ കോ​ട​തി​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇ​സ്കോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ കോ​ട​തി അ​റ്റോ​ർ​ണി ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന​ലെ കോ​ട​തി സ​മ്മേ​ളി​ച്ച​യു​ട​ൻ ജ​സ്റ്റീ​സ് ഫാ​റാ മ​ഹ​ബൂ​ബ്, ജ​സ്റ്റീ​സ് ദേ​ബാ​ശി​ഷ് റോ​യ് ചൗ​ധ​രി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നു മു​ന്പാ​കെ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ സെ​യ്ഫു​ൾ ഇ​സ്‌​ലാ​മി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 33 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും എ​ജി ഓ​ഫീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ

ഹി​ന്ദു​നേ​താ​വാ​യ കൃ​ഷ്ണ​ദാ​സി​ന്‍റെ അ​റ​സ്റ്റി​ലും ജാ​മ്യം നി​ഷേ​ധി​ക്ക​ലി​ലും ഇ​ന്ത്യ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ഹി​ന്ദു​ക്ക​ളു​ടെ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നി​ടെ, ഇ​സ്കോ​ണി​നെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു.

അ​ഡ്വ. ഇ​സ്‌​ലാ​മി​ന്‍റെ കൊ​ലാ​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ൽ മാ​മൂ​ൻ റ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് അ​ഭി​ഭാ​ഷ​ക​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി ഇ​സ്കോ​ൺ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യും അ​വ​ർ നോ​ട്ടീ​സി​ൽ ആ​രോ​പി​ച്ചു. ആ​ഭ്യ​ന്ത​ര, നി​യ​മ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കാ​ണു നോ​ട്ടീ​സ് ന​ല്കി​യി​രി​ക്കു​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ നേ​ര​ത്തെ ഇ​സ്കോ​ൺ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദാ​സി​ന്‍റെ അ​റ​സ്റ്റി​ൽ സം​ഘ​ട​ന ഉ​ത്ക​ണ്ഠ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശ് സ​മ്മി​ലി​ത സ​നാ​ത​നി ജ​ഗ​ര​ൺ ജോ​ഡി​ന്‍റെ വ​ക്താ​വാ​യ ദാ​സ് തി​ങ്ക​ളാ​ഴ്ച ധാ​ക്ക​യി​ലെ ഹ​സ്ര​ത് ഷാ​ജ​ലാ​ൽ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ച​ത്തോ​ഗ്രാ​മി​ലേ​ക്കു പോ​കും​വ​ഴി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment