അയാള്‍ എന്റെ കാമുകനാണെന്ന് നിങ്ങളോടാരു പറഞ്ഞു, സ്ത്രീവിഷയത്തില്‍ കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യയെ തള്ളി കാമുകിയും, കഷ്ടകാലം തീരാതെ സൂപ്പര്‍ ഓള്‍റൗണ്ടര്‍, കാമുകിയും കൈവിട്ടതോടെ പാണ്ഡ്യ തളര്‍ന്നു

ടിവി ഷോയ്ക്കിടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ബെല്ലും ബ്രേക്കുമില്ലാതെ വിളിച്ചുപറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യയെ കാമുകിയും ഉപേക്ഷിച്ചു. ബോളിവുഡ് നടിയും മോഡലുമായ ഇഷ ഗുപ്തയാണ് പാണ്ഡ്യയുടെ തുറന്നുപറച്ചിലിലില്‍ അസ്വസ്ഥയായി ബന്ധം അവസാനിപ്പിച്ചത്.

ചൂടന്‍ ഫോട്ടോഷൂട്ടുകളിലൂടെ താരമായ നടിയാണ് ഇഷ ഗുപത. പൂര്‍ണ നഗ്നയായി ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ച താരമാണ് ഇഷ. ഒരു പൊതുപരിപാടിയില്‍ വച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷ തന്റെ നിലപാട് വ്യക്തമാക്കിയത്. അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്.

അയാള്‍ എന്റെ സുഹൃത്തോ കാമുകനോ അല്ല. അമിത ആവേശം കൊണ്ടാണ് ഇത്തരക്കാര്‍ക്ക് ഇങ്ങനെയുള്ള അബന്ധങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകളെ കുറിച്ചും സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ചും പരിമിതമായ വിദ്യാഭ്യാസം എങ്കിലും ഇവര്‍ക്കു നല്‍കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പുരുഷനുമായി തങ്ങളെ തന്നെ താരത്മ്യപ്പെടുത്തി തങ്ങള്‍ കഴിവു കുറഞ്ഞവരാണെന്ന് സ്വയം ധരിക്കരുത്. നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷന്‍മാരേക്കാള്‍ മികച്ചവരാണ്. സ്ത്രീകള്‍ എല്ലാ അര്‍ത്ഥത്തിലും പുരുഷനേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നവരാണ്. നിങ്ങളെന്താണ് ഒരു കുഞ്ഞിന് ജന്മം നല്‍കാത്തത്?

എല്ലാ മാസവും അഞ്ച് ദിവസം ഞങ്ങള്‍ ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുന്നു. അപ്പോഴും ഞങ്ങള്‍ നൃത്തം ചെയ്യുന്നു, ജോലിക്ക് പോകുന്നു, കുട്ടികളെ നോക്കുന്നു. ഇതൊക്കെ എപ്പോഴാണ് നിങ്ങള്‍ക്ക് ചെയ്യാനാവുക. ഒരാളും ഒരു സ്ത്രീയെ കുറിച്ചും മോശമായി സംസാരിക്കരുത് ഇഷ തുറന്നടിച്ചു. നിങ്ങളുടെ കുടുംബം ഇത്തരം കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നില്ലെങ്കില്‍ മാത്രം ഇത്തരം പെരുമാറ്റം ആകാം. അത് ഗുരുതരമായ തെറ്റാണെന്ന് ഇഷ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യയെയും ലോകേഷ് രാഹുലിനെയും ഐപിഎല്ലിലും വിലക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts