തൃശൂർ: കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന രാജ്യദ്രോഹ പരാമർശം നടത്തിയ ലക്ഷദ്വീപിലെ നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പോലീസിനു പരാതി.
തൃശൂർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറാണു പരാതി നൽകിയത്.
ജൂണ്‍ ഏഴിനു ചാനൽ ചർച്ചയ്ക്കിടെയാണു ലക്ഷദ്വീപ് സ്വദേശിനിയായ ഐഷ സുൽത്താന രാജ്യദ്രോഹ പരാമർശം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.
രാജ്യം കോവിഡ് മഹാമാരിക്കെതിരെ പോരാടുന്പോൾ അതിനെ തകർക്കാനും താളം തെറ്റിക്കാനും മനഃപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചു സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കി ജനാധിപത്യ സർക്കാരിനെയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിക്കാനാണു ലക്ഷ്യമിടുന്നതെന്നു പരാതിയിൽ ആരോപിച്ചു.
ഉടൻ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.