തട്ടത്തിൻ മറയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഇഷ തൽവാർ അടുത്ത സിനിമയിൽ നർത്തകിയായെത്തും. ആൽബർട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇഷ ഭരതനാട്യം നർത്തികിയായി അഭിനയിക്കുന്നത്. കഥക് നർത്തകയായ ഇഷ ഈ സിനിമയിൽ അഭിനയിക്കുന്നതിനായി ഡോ. ഗായത്രി സുബ്രഹ്മണ്യത്തിനു കീഴിൽ ഭരത നാട്യം അഭ്യസിക്കുകയാണിപ്പോൾ. ഭരതനാട്യം പഠനം തകൃതിയാണെങ്കിലും അര മണിക്കൂറിലേറെ ഇരുന്നുള്ള സ്റ്റെപ്പുകൾ തന്നെ വെട്ടിലാക്കിയെന്നു താരം പറയുന്നു. നർത്തകിയായ തനിക്ക് ഒരു നർത്തകിയുടെ വേഷം കിട്ടിയതിന്റെ ത്രില്ലിലാണിപ്പോൾ. സിനിമകളിൽ ഗാനരംഗത്ത് നൃത്തച്ചുവടുകൾ വച്ചിട്ടുണ്ടെങ്കിലും നർത്തകിയായി മുഴുനീള വേഷം ചെയ്യുന്നത് ആദ്യമാണ്. അതിന്റെ ആവേശമുണ്ടെന്നു താരസുന്ദരി തുറന്നു പറയുന്നു.
Related posts
എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും: സൗഹൃദം വേറെ സിനിമ വേറെ; സുരഭി ലക്ഷ്മി
എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും ആ സിനിമയ്ക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കും എന്ന് സുരഭി ലക്ഷ്മി. വേണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ദിലീഷ്...ഒരുമിച്ച് കോളജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു, എന്നാൽ കാമുകിയുടെ മരണത്തോടെ തകര്‍ന്നുപോയി: വിവേക് ഒബ്റോയ്
പ്രണയ കഥ പറഞ്ഞ് വിവേക് ഒബ്റോയ്. ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിക്കു 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ...ഹോട്ട് ലുക്കിൽ പാർവതി കൃഷ്ണ: വിമർശിച്ചും പിന്തുണച്ചും സമ്മിശ്ര പ്രതികരണവുമായി സോഷ്യൽ മീഡിയ
മലയാളികള്‍ക്ക് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയായ പാര്‍വതി അഭിനേത്രിയും മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ്. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ടും...