തട്ടത്തിന്‍ മറയത്തെ പെണ്ണ് പതിനാറുകാരിയുടെ അമ്മയാകുന്നു ! ഇഷയുടെ രണ്ടാം വരവ് പൃഥിയുടെ നായികയായി; വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് താരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച മൊഞ്ചത്തിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്തിനു ശേഷം മലയാളത്തില്‍ ഏതാനും സിനിമകളില്‍ കൂടി അഭിനയിച്ചെങ്കിലും അത്ര മെച്ചപ്പെട്ട വേഷങ്ങളല്ലായിരുന്നു അത്. ചെറിയ ഇടവേളയ്ക്കു ശേഷം ക്രോസ് റോഡ് എന്ന മലയാള സിനിമയില്‍ ഇഷ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പൃഥിയുടെ നായികയായി രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇഷ. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിംഗ് എന്ന സിനിമയിലാണ് ഇഷ അഭിനയിക്കുന്നത്. മുമ്പ് മംമ്താ മോഹന്‍ദാസിനെ നായികയായി നിശ്ചയിച്ചതെങ്കിലും മംമ്ത പിന്മാറിയതോടെ ഇഷയ്ക്കു നറുക്കു വീഴുകയായിരുന്നു.

സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ഇഷ സംസാരിക്കുകയും ചെയ്തു.ഷൂട്ടിംഗിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും ഇഷ പറയുന്നു. ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇഷ പറയുന്നത്. എന്തായാലും തട്ടത്തിന്‍ മറയത്തെ പെണ്ണ് കൗമാരക്കാരിയുടെ അമ്മയായി വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് മലയാളികള്‍.

 

Related posts