തട്ടത്തിന് മറയത്തിന് ശേഷം നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് നടി ഇഷാ തല്‍വാറിന്റെ ആയിഷ എന്ന കഥാപാത്രത്തോടാണ് അടുപ്പം കൂടുതല്‍. പ്രണയ നായികയായി തിളങ്ങുന്ന ഇഷ അമ്മ വേഷത്തിലാണ് പുതിയ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ‘ഡെട്രോയിറ്റ് ക്രോസിംഗ്’ എന്ന ചിത്രത്തിലാണ് 16കാരിയുടെ അമ്മയായി ഇഷ എത്തുന്നത്.
എന്നാല്‍ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തല്‍വാര്‍ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവര്‍ക്കും ഡയലോഗുകള്‍ ഓര്‍മപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മമ്ംത മോഹന്‍ദാസാണ് നായിക വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തില്‍ നിന്ന് മംമ്ത പിന്മാറിയതോടെ ഇഷ എത്തുകയായിരുന്നു. മലയാളത്തില്‍ ‘രണം’ എന്നും ചിത്രത്തിന് പേരുണ്ട്.