മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ഇഷ തൽവാറായിരുന്നു.
മലയാളി പ്രേക്ഷകർക്ക് അന്ന് അത്ര പരിചിത മുഖമായിരുന്നില്ല ഇഷ. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷ് പ്രഭാകർ.
ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് ബോംബെയില്‍ നിന്ന് ഇഷയെ കൊണ്ടുവന്നത്.
ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്നു ചോദിക്കുന്നത്. എന്റെ പരസ്യത്തിന്റെ കാമറാമാനാണ് നമ്മള് അന്ന് കൊണ്ടുവന്ന കുട്ടിയില്ലേ എന്ന് ചോദിക്കുന്നത്.
അങ്ങനെയാണ് ഇഷയെ ബന്ധപ്പെടുന്നതും പിന്നീട് തട്ടത്തിൻ മറയത്തിന്റെ ഓഡീഷനിൽ എത്തുന്നതും- ദിനേഷ് അഭിമുഖത്തിൽ പറയുന്നു.തട്ടത്തിൽ മറയത്തിനു ശേഷം മലയാളത്തിലെ നിരവധി ചിത്രങ്ങളിൽ നടി എത്തിയിരുന്നു. കൂടാതെ നിവിൻ പോളി – ഇഷ തൽവാർ കൂട്ടുകെട്ട് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയുമായിരുന്നു.
ഇരുവരുടേയും കോമ്പോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.തട്ടത്തിൻ മറയത്തിനു ശേഷം ബാംഗ്ലൂർ ഡേയ്സിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.അൽപം നെഗറ്റീവ് ഷെയ്ഡുള്ള മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഇഷ ചിത്രത്തിൽ അവതരിപ്പിച്ചത്.
നിവിൻ പോളിയുടെ കഥാപാത്രത്തെ പറ്റിച്ചിട്ട് പോകുന്ന മീനാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മീനാക്ഷി എന്ന കഥാപാത്രം തനിക്ക് ആഗ്രഹിച്ചു കിട്ടിയ റോളായിരുന്നു എന്ന് ഇഷ മുന്‍പ് നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. -പിജി