ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. സോഷ്യൽ മീഡിയയിൽ ഇഷ ധരിച്ച വസ്ത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പലപ്പോഴും ഇഷ വാർത്തകളിൽ ഇടം നേടാറുണ്ട്. ഇഷയുടെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകാറുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഇഷ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ഈ വിവാഹത്തിന് ഇഷ എത്തിയത് താൻ മുൻപ് ഉപയോഗിച്ച അതെ വസ്ത്രം ധരിച്ചാണ്. 2019 ൽ ഒരു ചടങ്ങിൽ ഇവർധരിച്ച അതേ ഡിസൈനർ ലെഹങ്കയാണ് വീണ്ടും അണിഞ്ഞിരിക്കുന്നത്.
ഇഷ അംബാനിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ യുവ അംബാനി ആണ് ചിത്രങ്ങൾ പങ്കുവച്ചത്. മൂന്നാം തവണയാണ് ഇഷ അംബാനി ഇതേ ലഹങ്ക ധരിക്കുന്നത്. വസ്ത്രത്തിന് 1.75 ലക്ഷം രൂപയാണ് വില. റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ഇഷ. എന്തായാലും ഇഷയുടെ ലഹങ്ക ചർച്ച സെഷ്യൽ മീഡിയയിൽ തകൃധി ആയി നടക്കുകയാണ്.